Quantcast

സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെ ആരോപണങ്ങളിൽ കരുതലോടെ നീങ്ങാൻ യു.ഡി.എഫ്

സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് ലോകകേരള സഭ ബഹിഷ്‌കരിക്കാനും യു.ഡി.എഫ് തീരുമാനിച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-17 01:21:58.0

Published:

17 Jun 2022 1:03 AM GMT

സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെ ആരോപണങ്ങളിൽ കരുതലോടെ നീങ്ങാൻ യു.ഡി.എഫ്
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ കരുതലോടെ നീങ്ങാൻ യുഡിഎഫ്. സ്വപ്നയും സർക്കാരും ഒത്തുതീർപ്പിലെത്താനുള്ള സാധ്യത വിലയിരുത്തിയാണ് തീരുമാനം. എന്നാൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പ്രക്ഷോഭങ്ങൾ തുടരും.

സ്വപ്നയുടെ ആരോപണങ്ങൾ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന നിലപാടിൽ യുഡിഎഫ് ഉറച്ച് നിൽക്കും. കരിങ്കൊടി പ്രതിഷേധങ്ങൾ തുടരും. നിയമസഭയിലും ശക്തമായി ഉന്നയിക്കും. ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റിലേക്കും മാർച്ച് നടത്താനും യുഡിഎഫ് ഏകോപന സമിതി തീരുമാനിച്ചു. അപ്പോഴും സ്വപ്നയുടെ നീക്കങ്ങൾ എന്തെന്ന കാര്യത്തിൽ യുഡിഎഫ് നേതാക്കൾക്ക് വ്യക്തതയില്ല. അതിനാൽ സ്വപ്‌നയുടെ ആരോപണങ്ങൾ പൂർണമായും ഏറ്റെടുക്കാതെയാണ് യുഡിഎഫ് നീക്കം. മുഖ്യമന്ത്രി എന്ത് കൊണ്ട് സ്വപ്നയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നില്ലെന്ന ചോദ്യവും യുഡിഎഫ് ആവർത്തിക്കുന്നു.

സ്വർണക്കടത്ത് കേസ് ആദ്യ ഘട്ടത്തിൽ കേന്ദ്ര ഏജൻസികൾ തേയ്ച്ച് മായിച്ച് കളഞ്ഞതാണ്. അതിന് പിന്നിൽ ബിജെപി-സിപിഎം ധാരണയാണെന്നും യോഗം വിലയിരുത്തി. സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് ലോകകേരള സഭ ബഹിഷ്‌കരിക്കാനും തീരുമാനിച്ചു.



TAGS :

Next Story