എം.ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ നിരസിച്ചു
നിലവിൽ കായിക വകുപ്പ് സെക്രട്ടറിയാണ് ശിവശങ്കർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ നിരസിച്ചു. കുറച്ച് ദിവസം മുമ്പാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ശിവശങ്കർ സ്വയം വിരമിക്കൽ തീരുമാനം അറിയിച്ചത്.
2023 ജനുവരി സർവീസ് കാലാവധിയുണ്ട്. നിലവിൽ കായിക വകുപ്പ് സെക്രട്ടറിയാണ് ശിവശങ്കർ.സ്വർണക്കടത്ത് കേസിനെത്തുടർന്ന് സസ്‌പെൻഷനിലായിരുന്ന ശിവശങ്കർ 2022 ജനുവരിയിലാണ് സസ്‌പെൻഷൻ കഴിഞ്ഞ് തിരികെയെത്തിയത്.ഇന്നലെ ചേർന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണ വകുപ്പിന്റെ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകിയിരുന്നു. അതിനിടയിലാണ് സ്വയം വിരമിക്കലിനുള്ള അപേക്ഷ നൽകിയത്.
Next Story
Adjust Story Font
16

