Quantcast

ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ

ചാൻസ്‍ലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ബിൽ പാസാക്കുന്നതിന്റ പിറ്റേ ദിവസമാണ് വിരുന്ന്

MediaOne Logo

Web Desk

  • Updated:

    2022-12-11 07:58:01.0

Published:

11 Dec 2022 5:18 AM GMT

ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ
X

‍തിരുവനന്തപുരം: ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാറും ഗവർണറും തമ്മിൽ നടക്കുന്ന പോരിനിടെയാണ് രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നത്. 14 ന് നടക്കുന്ന ആഘോഷ പരിപാടികളിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും ഗവർണർ ക്ഷണിച്ചത്. കഴിഞ്ഞ തവണ മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്. രാജ് ഭവനിൽ നടക്കുന്ന ആഘോഷ പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും വിളിച്ചിട്ടുണ്ട്.

വിരുന്ന് നടക്കുന്നതാകട്ടെ ചാൻസ്‍ലര്‍ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ബിൽ നിയമസഭ പാസാക്കുന്നതിന്റ പിറ്റേദിവസമാണ്. 13 നാണ് ബിൽ സഭ പാസാക്കുന്നത്. ഗവർണരുടെ ക്ഷണം സർക്കാർ സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. എൽ ഡി എഫ് നേതൃത്വവുമായി കൂടിയാലോചിച് തീരുമാനം എടുക്കാനാണ് സാധ്യത.

ഗവർണരുടെ ക്ഷണം സ്വീകരിച്ചു ചടങ്ങിനു പോയാൽ ഒത്തുതീര്‍പ്പുണ്ടാക്കി എന്ന പ്രചാരണം പ്രതിപക്ഷം നടത്തുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. അതേസമയം, ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് തീരുമാനം എടുത്തിട്ടില്ല.

TAGS :

Next Story