Quantcast

ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി ഗവർണർ

തൃശൂരിലെ ആർഎസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച

MediaOne Logo

Web Desk

  • Published:

    17 Sept 2022 10:03 PM IST

ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി ഗവർണർ
X

തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. തൃശൂരിലെ ആർഎസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സർക്കാറും ഗവർണറും തമ്മിൽ വാക്‌പോര് മുറുകുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.

അരമണിക്കൂറോളം ആർഎസ്എസ് നേതാവിന്റെ വീട്ടിൽ ചെലവഴിച്ച ശേഷം ഗവർണർ മടങ്ങി. മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നു എന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് കൂടിക്കാഴ്ച.

TAGS :

Next Story