ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഗവർണർ രാജേന്ദ്ര അർലേക്കർ
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ

തിരുവനന്തപുരം: ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഗവർണർ രാജേന്ദ്ര അർലേക്കർ. സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും രാഷ്ട്രീയ പ്രവർത്തനം കൂടുതലാണ്. എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയാണ് കാണുന്നത്. ഇതു മാറിയാൽ മാത്രമേ അടുത്ത തലമുക്ക് പ്രയോജനം ഉണ്ടാകുകയുള്ളൂവെന്നും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ഗവർണർ പറഞ്ഞു.
അതേസമയം, ആർഎസ്എസ് സൈദ്ധാന്തികരുടെ ചിത്രം രാജ്ഭവനിൽ സ്ഥാപിച്ചതിൽ ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധം തുടരുകയാണ്. കേരള സർവ്വകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ചാൻസിലർ കൂടിയായ ഗവർണർക്കെതിരെ ഗാന്ധി, അംബേദ്ക്കർ എന്നിവരുടെ ചിത്രമുയർത്തി എസ്എഫ്ഐ പ്രതിഷേധിച്ചു.
ഭാരതാംബയുടെ ചിത്രത്തിനൊപ്പം ആർഎസ്എസ് സ്ഥാപകൻ കെബി ഹെഡ്ഗേവാറുടെയും രണ്ടാം സർസംഘ് ചാലക് എംഎസ് ഗോൾവാർക്കറുടെയും ചിത്രം കൂടി രാജ്ഭവനിലെ അതിഥി സ്വീകരണ മുറിയിൽ സ്ഥാപിച്ചതാണ് വിവാദമായത്. കഴിഞ്ഞ ദിവസം രാജ്ഭവന് മുന്നിൽ നടത്തിയ പ്രതിഷേധത്തിന്റെ തുടർച്ചയാണ് കേരള സർവ്വകലാശാലയിലെ എസ്എഫ്ഐയുടെ പ്രതിഷേധം.
Adjust Story Font
16

