Quantcast

മുണ്ടക്കൈ പുനരധിവാസം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

ആദ്യമായാണ് പുനരധിവാസം പൂർത്തിയാക്കുന്നത് സംബന്ധിച്ച സമയം പ്രഖ്യാപിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-01-17 04:06:41.0

Published:

17 Jan 2025 3:47 AM GMT

മുണ്ടക്കൈ പുനരധിവാസം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍
X

തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. ആദ്യമായാണ് പുനരധിവാസം പൂർത്തിയാക്കുന്നത് സംബന്ധിച്ച സമയം പ്രഖ്യാപിക്കുന്നത്. വയനാട് ദുരന്തത്തിൽ ഇരകളായവരെ പുനരധിപ്പിക്കേണ്ടത് സർക്കാരിൻറെ കടമയാണെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങളിലൂന്നിയായിരുന്നു സഭയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം.

കേരളത്തിലെ തന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെത്. സർക്കാർ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗം അതേപടി അംഗീകരിച്ച ഗവർണർ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നാണ് വിവരം. ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്‌പീക്കറും പാർലമെന്ററികാര്യ മന്ത്രിയും ചേർന്ന് സ്വീകരിച്ചു.

നിയമസഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനത്തോടെയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നയപ്രഖ്യാപനം തുടങ്ങിയത്. ഭരണഘടനാ മൂല്യങ്ങൾ നിലനിർത്താനും നവകേരള നിർമാണത്തിനും സർക്കാർ പ്രതിഞ്ജാബദ്ധമാണ്. ദരിദ്ര നിർമാർജനത്തിലും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും സർക്കാർ പുതിയ മാറ്റങ്ങൾ ഉണ്ടാക്കി.

ജനാധിപത്യ വികേന്ദ്രീകരണത്തിൽ സംസ്ഥാനം വലിയ നേട്ടം കൈവരിച്ചു. സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാനായി. ഇൻറർനെറ്റ് ലഭ്യത എല്ലാവർക്കും ഉറപ്പുവരുത്താനായതോടെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനായി.

നാലുലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് വെച്ച് നൽകി. സുരക്ഷിതമായ ഭവനത്തിനുള്ള അവകാശം യാഥാർത്ഥ്യമാക്കാൻ സർക്കാരിനായി. അതിദാരിര്യരായ കുടുംബങ്ങളെ കണ്ടെത്തി അവരുടെ നില മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തി. ഭൂരഹിതർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം.

പാലിയേറ്റീവ് കെയർ സംവിധാനം സംസ്ഥാനത്ത് വ്യാപിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിൽ സർക്കാരിനുള്ളത് വലിയ സ്വപ്‌നങ്ങളാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിൻറെ നേട്ടം എടുത്തു പറയേണ്ടതാണ്. 62 ലക്ഷത്തിലധികം ആളുകൾക്ക് ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നു. കൃത്യമായ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്ന സംസ്ഥാനമാണ് കേരളം.

കഴിഞ്ഞ പതിറ്റാണ്ടിൽ തുടർച്ചയായ ദുരന്തങ്ങൾ സംസ്ഥാനത്ത് നേരിടേണ്ടിവന്നു. ഓഖിയും കൊറോണയും പ്രളയങ്ങളും സംസ്ഥാനത്തുണ്ടായി. വയനാട് ദുരന്തത്തിൽ ഇരകളായവരെ പുനരധിപ്പിക്കേണ്ടത് സർക്കാരിൻറെ കടമയാണ്. മേപ്പാടിയിൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കും. ഇത് ഒരു വർഷത്തിനകം പൂർത്തിയാകുമെന്നും ഗവർണർ.



TAGS :

Next Story