Quantcast

സജി ചെറിയാന്റെ വിവാദ പ്രസംഗം: മുഖ്യമന്ത്രി പരിശോധിക്കണമെന്ന് ഗവർണർ

മന്ത്രിയുടെ പ്രസംഗം അനുചിതമായെന്നാണ് എൽഡിഎഫ് ഘടകക്ഷിയായ സിപിഐയുടെ വിലയിരുത്തൽ. മന്ത്രിയുടെ പരാമർശങ്ങൾ ഗുരുതരമാണെന്നും വിഷയം കോടതിയിലെത്തിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    5 July 2022 1:59 PM GMT

സജി ചെറിയാന്റെ വിവാദ പ്രസംഗം: മുഖ്യമന്ത്രി പരിശോധിക്കണമെന്ന് ഗവർണർ
X

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ഭരണഘടനയെ നിന്ദിച്ച് സംസാരിച്ചെന്ന ആരോപണം മുഖ്യമന്ത്രി പരിശോധിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ മണിക്കൂറുകൾക്ക് മുമ്പാണ് വിഷയം അറിഞ്ഞത്. വിശദാംശങ്ങൾ പരിശോധിക്കാതെ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി മന്ത്രിയോട് വിശദീകരണം തേടിയെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കുമെന്നാണ് വിശ്വസിക്കുന്നത്. രാജ്ഭവൻ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ചോദിച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ പ്രസംഗം അനുചിതമായെന്നാണ് എൽഡിഎഫ് ഘടകക്ഷിയായ സിപിഐയുടെ വിലയിരുത്തൽ. മന്ത്രിയുടെ പരാമർശങ്ങൾ ഗുരുതരമാണെന്നും വിഷയം കോടതിയിലെത്തിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വ്യക്തമാക്കി.

ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. അതിന് സർക്കാർ തയ്യാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story