'വിദേശപര്യടനം അറിയിച്ചില്ല'; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് ഗവർണർ

കത്തിന്റെ പകർപ്പ് പ്രധാനമന്ത്രിക്കും അയച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-11-04 03:58:13.0

Published:

4 Nov 2022 1:49 AM GMT

വിദേശപര്യടനം അറിയിച്ചില്ല; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് ഗവർണർ
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശപര്യടനം അറിയിച്ചില്ലെന്ന് കാണിച്ച് രാഷ്ട്രപതിക്ക് കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദേശ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നെ അറിയിച്ചില്ല. ഇത് ചട്ടലംഘനം ആണെന്നും ഗവർണർ രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറയുന്നു.

മുഖ്യമന്ത്രി വിദേശത്തു പോയപ്പോൾ പകരം ചുമതല ആർക്കാണ് എന്നും അറിയിച്ചില്ല. മുഖ്യമന്ത്രി വിദേശത്തു പോയപ്പോൾ പകരം ചുമതല ആർക്കാണ് എന്നും അറിയിച്ചില്ല. മേലധികാരി എന്ന നിലയിലാണ് രാഷ്ട്രപതിക്ക് ഗവർണർ കത്ത് അയച്ചത്. കത്തിന്റെ പകർപ്പ് പ്രധാന മന്ത്രിക്കും അയച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരും സി.പി.എം നേതൃത്വവും ഇതിനെ അതീവ ഗൗരവമായിട്ട് തന്നെയായിരിക്കും കാണാൻ പോകുന്നത്. ഭരണ തലവനായ ഗവർണർ തന്നെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തയക്കുക എന്നുള്ള അസാധാരണമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്.

അതേസമയം, ഗവർണറുമായുള്ള തർക്കം രൂക്ഷമായിരിക്കെ സിപിഎമ്മിന്റെ സംസ്ഥാനനേതൃയോഗങ്ങൾ ഇന്നാരംഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം സി.പി.എം ഗൗരവമായി പരിഗണിക്കുന്നുണ്ട്.

സർക്കാരിനേയും മുഖ്യമന്ത്രിയേയും ലക്ഷ്യമിട്ടുള്ള ഗവർണറുടെ നീക്കങ്ങളെ നേരിടാൻ തന്നെയാണ് സിപിഎം തീരുമാനം. രണ്ടാഴ്ചക്കാലം നീണ്ട് നിൽക്കുന്ന സമരപരമ്പര തന്നെ ഇടത് മുന്നണി തീരുമാനിച്ചിട്ടുണ്ട്. ഭരണത്തിലും സർവകലാശാലകളിലും ഗവർണർ തുടർച്ചയായി ഉണ്ടാക്കുന്ന പ്രതിസന്ധികൾ നേരിടേണ്ട രീതികൾ ഇന്ന് ആരംഭിക്കുന്ന സംസ്ഥാനനേതൃയോഗങ്ങൾ ചർച്ച ചെയ്യും.

ചാൻസലർ പദവി ഉപയോഗിച്ച് കൊണ്ട് ഗവർണർ സർവകലാശാല കാര്യങ്ങളിൽ അമിതമായി ഇടപെടുന്നത് കൊണ്ട് ഇക്കാര്യം നേതൃയോഗം വിശദമായി പരിശോധിക്കും.

മറ്റ് ചില സംസ്ഥാനങ്ങൾ ചെയ്തത് പോലെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ആലോചനകൾ പാർട്ടി നേതൃത്വത്തിൽ സജീവമാണ്. സംസ്ഥാനകമ്മിറ്റിയുടെ അനുമതി കിട്ടിയാൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കിയുള്ള ബിൽ സർക്കാർ തയ്യാറാക്കും. ഗവർണറെ രാഷ്ട്രീയമായും നിയമപരമായും എങ്ങനെ നേരിടാമെന്നും പാർട്ടി നേതൃത്വം ആലോചിക്കും.


TAGS :

Next Story