Quantcast

തെരുവുനായ പ്രശ്നം; ജില്ലാതല സമിതിയെ നിയോഗിച്ച് സർക്കാർ

മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് തടയാനുള്ള നടപടി സ്വീകരിക്കാന്‍ ഉടന്‍ യോഗം ചേരും

MediaOne Logo

Web Desk

  • Updated:

    2022-09-14 02:26:52.0

Published:

14 Sep 2022 12:45 AM GMT

തെരുവുനായ പ്രശ്നം; ജില്ലാതല സമിതിയെ നിയോഗിച്ച് സർക്കാർ
X

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തില്‍ അവയ്ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കും. വാക്സിനേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ വിലയിരുത്താൻ സര്‍ക്കാര്‍ ജില്ലാതല സമിതിയെ നിയോഗിച്ചു. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് തടയാനുള്ള നടപടി സ്വീകരിക്കാന്‍ ഉടന്‍ യോഗം ചേരും.

സന്നദ്ധ സേനയെ രൂപീകരിച്ച് തെരുവുനായകളെ പിടികൂടാനുള്ള വഴി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇങ്ങനെ പിടികൂടുന്നവയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പേവിഷ പ്രതിരോധ വാക്സിനേഷന്‍ നല്‍കുന്നതിനൊപ്പം വന്ധ്യംകരിക്കും. ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് സമിതിയെ നിയോഗിച്ചത്.

ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നാലു പേരാണ് അംഗങ്ങള്‍. സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവ് നായകളുണ്ടെന്നാണ് കണക്ക്. കടിയേറ്റവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവിഭാഗം ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറിയിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്റെ കണക്കും ഉടൻ ലഭ്യമാകും. ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ആദ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. വളര്‍ത്തു നായകള്‍ക്ക് അടുത്ത മാസം 30നകം വാക്സിനേഷനും ലൈസന്‍സും നല്‍കാന്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGS :

Next Story