Quantcast

ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന കേസിൽ മുത്തശ്ശി സിപ്‌സി അറസ്റ്റിൽ

മുത്തശ്ശിക്കും അച്ഛൻ രാജീവനുമെതിരെ നേരത്തെ കേസെടുത്തിരുന്നു

MediaOne Logo
ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന കേസിൽ മുത്തശ്ശി സിപ്‌സി അറസ്റ്റിൽ
X

ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റിൽ. പൂന്തുറ പൊലീസാണ് അറസ്റ്റ് ചെയ്തത്. മുത്തശ്ശിക്കും അച്ഛൻ രാജീവനുമെതിരെ നേരത്തെ കേസെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് മുത്തശ്ശിക്കും അച്ഛനുമെതിരെ കേസെടുത്തിരുന്നത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ലഹരി മരുന്ന് വിൽപ്പനയ്ക്കും മറ്റു ഇടപാടുകൾക്കും കുട്ടികളെ മുത്തശ്ശി സിക്‌സി മറയാക്കിയെന്നും കണ്ടെത്തലുണ്ട്.

കൊച്ചിയിൽ ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ സുഹൃത്ത് മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്സിയുടെയും മകൾ നോറ മരിയയാണ് മരിച്ചത്. ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോൺ ബിനോയി അറസ്റ്റിലായിരുന്നു. ശനിയാഴ്ച ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടൽമുറിയിൽ വച്ച് കൊല്ലുകയായിരുന്നു. ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തിയത്. ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

grandmother sypsi arrested in case, drowning one-and-a-half-year-old girl in bucket

TAGS :

Next Story