കാസർകോട് ദേശീയപാതയില്‍ വാഹനാപകടം: പ്രതിശ്രുത വരൻ മരിച്ചു
ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം

കാസർകോട് ദേശീയ പാതയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു. മുട്ടത്തോടി ഹിദായത് നഗറിലെ ഇബ്രാഹിമിന്റ മകൻ മുഹമ്മദ് അശ്റഫ് (27) ആണ് മരിച്ചത്. മൊഗ്രാൽ പുത്തൂർ പന്നിക്കുന്നിലാണ് അപകടമുണ്ടായത്.
ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്ന സഹോദരൻ ഇർഫാന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അശ്റഫിന്റെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കാണ് യുവാവിന് സാരമായി പരിക്കേറ്റത്.
ഈ മാസം 17ന് അശ്റഫിന്റെ വിവാഹം നടക്കാനിരിക്കുകയാണ്. ശനിയാഴ്ചയാണ് യുവാവ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പന്നിക്കുന്നിലെ ഉമ്മയുടെ അനുജത്തിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.
Next Story
Adjust Story Font
16

