Quantcast

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വരന്‍ ജീവനൊടുക്കി

ഷാര്‍ജയില്‍ ജോലി ചെയ്യുകയായിരുന്ന ജിബിന്‍ വിവാഹത്തിനു വേണ്ടിയാണ് നാട്ടിലെത്തിയത്

MediaOne Logo

Web Desk

  • Published:

    28 Aug 2024 12:29 PM IST

Jibin
X

മലപ്പുറം: മലപ്പുറത്ത് പ്രതിശ്രുത വരൻ ആത്‍മഹത്യ ചെയ്തു. ഇന്ന് വിവാഹം നടക്കാൻ ഇരിക്കെയാണ് ജീവനൊടുക്കിയത്. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഷാര്‍ജയില്‍ ജോലി ചെയ്യുകയായിരുന്ന ജിബിന്‍ വിവാഹത്തിനു വേണ്ടിയാണ് നാട്ടിലെത്തിയത്.

ഓഡിറ്റോറിയത്തിൽ പോകുന്നതിനു മുന്നോടിയായി കുളിക്കാനായി ബാത്റൂമിൽ കയറിയതായിരുന്നു. സമയം കഴിഞ്ഞിട്ടും കാണാതായതോടെ നോക്കിയപ്പോൾ ബാത്റൂമിനുള്ളിൽ കൈ ഞരമ്പുകൾ മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

TAGS :

Next Story