പത്താം ക്ലാസ്സുകാരിക്ക് നേരെ നായ്ക്കരുണപ്പൊടി വിതറിയ സംഭവം; 3 അധ്യാപകർക്ക് സസ്പെൻഷൻ; ഒരാളെ സ്ഥലം മാറ്റി
സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതിനും, കുട്ടിക്ക് മാനസിക പിന്തുണ നൽകാത്തത്തിനുമാണ് നടപടി
കൊച്ചി: പത്താം ക്ലാസ്സുകാരിക്ക് നേരെ നായ്ക്കരുണപ്പൊടി വിതറിയ സംഭവത്തിൽ മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു. ഒരാളെ സ്ഥലം മാറ്റി. കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിലെ വിദ്യാർഥിനിക്ക് നേരെയാണ് സഹപാഠികൾ നായ്ക്കരുണപ്പൊടി വിതറിയ സംഭവമുണ്ടായത്.
കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൾ അധ്യാപകരായ പി.എസ്.ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ് ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പൻ്റ് ചെയ്തത്. അധ്യാപികയായ ആർ.എസ്. രാജിയെയാണ് സ്ഥലം മാറ്റിയത്. സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതിനും, കുട്ടിക്ക് മാനസിക പിന്തുണ നൽകാത്തത്തിനുമാണ് നടപടി.
സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള 6 വിദ്യാർഥികൾ ശേഷിക്കുന്ന എസ്എസ്എൽസി പരീക്ഷ തൃക്കാക്കര ഗവ.ഹൈസ്‌കൂളിലെ കേന്ദ്രത്തിൽ എഴുതാൻ നിർദേശിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

