Quantcast

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഹര്‍ഷിന ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹമിരിക്കും

വി.ഡി.സതീശന്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും

MediaOne Logo

Web Desk

  • Updated:

    2023-09-13 05:16:55.0

Published:

13 Sept 2023 7:10 AM IST

Harshina,
X

തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹമിരിക്കും.രാവിലെ പത്തരയ്ക്കാണ് സമരം തുടങ്ങുക. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.

നഷ്ടപരിഹാരമായി അമ്പത് ലക്ഷം രൂപ നല്‍കണമെന്നാണ് ഹര്‍ഷിനയുടെയും സമരസമിതയുടെയും ആവശ്യം. നീതി വൈകുന്ന സാഹചര്യത്തിലാണ് നിയമസഭാ സമ്മേളന സമയത്ത് തന്നെ ഹര്‍ഷിന തലസ്ഥാനത്ത് സമരമിരിക്കുന്നത്. 2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തിയ പ്രസവ ശസത്രക്രിയയിലാണ് ഹര്‍ഷിനയുട വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


TAGS :

Next Story