രാഹുൽ പാർട്ടിയിലില്ല, നേരത്തേ തന്നെ പുറത്താക്കിയതാണ്; സണ്ണി ജോസഫ്
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, ശബരിമലയിലെ സ്വർണക്കൊള്ള തുടങ്ങിയ പ്രശ്‌നങ്ങളൊന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കൊണ്ട് മറച്ചുപിടിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, ശബരിമലയിലെ സ്വർണക്കൊള്ള തുടങ്ങിയ പ്രശ്‌നങ്ങളൊന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കൊണ്ട് മറച്ചുപിടിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെ പാർട്ടിയിൽ നിന്ന് നേരത്തെ തന്നെ പുറത്താക്കിയതാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തേ തന്നെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും രാഹുൽ പാർട്ടിയുടെ ഭാഗമല്ലെന്നുമാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. കുറേക്കാലമായി ചർച്ച ചെയ്യുന്ന വിഷയമാണെന്നും അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതി ലഭിച്ച സ്ഥിതിക്ക് സർക്കാരിന് നിലപാടെടുക്കാമെന്നും കോൺഗ്രസിനെ സംബന്ധിച്ച് രാഹുൽ പാർട്ടിക്ക് പുറത്താണെന്നുമാണ് കെ.മുരളീധരൻ പ്രതികരിച്ചത്. തുടർനടപടികൾ നോക്കി പാർട്ടി തീരുമാനമെടുക്കുമെന്നും പുറത്താക്കിയ അന്ന് മുതൽ രാഹുലിന്റെ കാര്യത്തിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും മുരളീധരൻ പറഞ്ഞു.
Adjust Story Font
16

