Quantcast

ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റി; കെ.ജെ റീനക്ക് പകരം വി.മീനാക്ഷിക്ക് ചുമതല

ഡോ. റീനയെ എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായും നിയമിച്ചു

MediaOne Logo

Web Desk

  • Published:

    12 Jun 2026 10:03 PM IST

ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റി; കെ.ജെ റീനക്ക് പകരം വി.മീനാക്ഷിക്ക് ചുമതല
X

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ കെ.ജെ റീനയെ മാറ്റി. പകരം ഡോ. വി.മീനാക്ഷിയെ ചുമതലപ്പെടുത്തി. ഡോ. റീനയെ എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായും നിയമിച്ചു. നിലവിലെ അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി.മീനാക്ഷിക്ക് ഹെൽത്ത് സർവീസസ് ഡയറക്ടറുടെ പൂർണ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്.

ഡോ. റീന ഹെൽത്ത് സർവീസ് ഡയറക്ടർ സ്ഥാനത്ത് മൂന്ന് വർഷം പൂർത്തിയാക്കിയതായും ഹെൽത്ത് സർവീസ് തസ്തികയിലേക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ പരിഗണനയിലാണെന്നും ഉത്തരവിൽ പറയുന്നു. പകർച്ചവ്യാധികളുടെ സമയത്ത് ഡോ. റീന 15 ദിവസത്തെ അവധി ആവശ്യപ്പെട്ടതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story