Quantcast

താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം; മാര്‍ച്ച് 30 വരെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അഞ്ചുദിവസത്തേക്ക് തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും വേനല്‍ മഴയ്ക്ക് സാധ്യത

MediaOne Logo

Web Desk

  • Updated:

    2024-03-26 09:42:18.0

Published:

26 March 2024 9:14 AM GMT

Heat alert, High temperature in Kerala; Yellow alert in 10 districts today and tomorrow
X

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയര്‍ന്നതോടെ മാര്‍ച്ച് 30 വരെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കോഴിക്കോട്, തൃശൂര്‍, കൊല്ലം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂര്‍, ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയത്. ഈ സീസണില്‍ ഇത് ആദ്യമായാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം എന്ന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്.

തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരും. പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരും. ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.

സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനിലയാണിത്. അതേസമയം, വരുന്ന അഞ്ചുദിവസത്തേക്ക് തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് വേനല്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

TAGS :

Next Story