Quantcast

വടക്കൻ കേരളത്തിൽ കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    1 Oct 2023 9:16 AM GMT

Heavy rain continues in north Kerala
X

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

തെക്കൻ ജില്ലകളിലായിരുന്നു രാവിലെ മഴ കൂടുതലുണ്ടായിരുന്നത്. ഉച്ചയോടെ വടക്കൻ ജില്ലകളിലും ശക്തമായ മഴ ആരംഭിച്ചിട്ടുണ്ട്. മലയോര മേഖലയിലാണ് കൂടുതൽ മഴക്ക് സാധ്യതയുള്ളത്. കടലോര-മലയോര മേഖലയിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

TAGS :

Next Story