Quantcast

വേനലിന് ആശ്വാസം; തിരുവനന്തപുരത്ത് ഇടിയോടുകൂടിയ ശക്തമായ മഴ

വരുംദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വേനൽമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-04-12 07:34:42.0

Published:

12 April 2024 7:31 AM GMT

വേനലിന് ആശ്വാസം; തിരുവനന്തപുരത്ത് ഇടിയോടുകൂടിയ ശക്തമായ മഴ
X

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി തിരുവനന്തപുരം നഗരത്തിൽ ശക്തമായ വേനൽമഴ. ഇടിയോടുകൂടിയാണ് നഗരത്തിൽ മഴ ലഭിച്ചത്. വരുംദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വേനൽമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിരുന്നു.

ഏപ്രിൽ 11 മുതൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത- ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

സംസ്ഥാനം നിലവിൽ കടന്നു പോകുന്നത് സീസണിലെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൂടെയാണ്. പകൽ മാത്രമല്ല, രാത്രിയിലും അന്തരീക്ഷ താപനില ഉയരുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story