Quantcast

വയനാട് ചൂരൽമലയിൽ ശക്തമായ മഴ; ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം

ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി

MediaOne Logo

Web Desk

  • Updated:

    2025-06-25 06:36:29.0

Published:

25 Jun 2025 11:19 AM IST

വയനാട് ചൂരൽമലയിൽ ശക്തമായ മഴ; ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം
X

വയനാട്: വയനാട് ചൂരൽമലയിൽ ശക്തമായ മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്.

ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി. പുന്നപ്പുഴയില്‍ ചെളിമണ്ണ് കുത്തിയൊലിക്കുകയാണ്. ബെയ്‌ലി പാലത്തിന് താഴെ മലവെള്ളപ്പാച്ചിലുണ്ട്.

മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഫയർഫോഴ്സും പൊലീസും മേഖലയിലേക്ക് തിരിച്ചു. ചൂരൽമരയിൽ ശക്തമായ മഴ തുടരുകയാണ്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്താനാണ് അധികൃതർ ഒരുങ്ങുന്നത്.

ഇന്നലെ വൈകുന്നേരം മുതൽ വയനാട്ടിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടർന്ന് വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായോയെന്ന സംശയവും പ്രദേശവാസികൾക്കുണ്ടായിട്ടുണ്ട്.

TAGS :

Next Story