Quantcast

കനത്ത മഴ: മലപ്പുറത്ത് രണ്ടിടത്ത് മണ്ണിടിച്ചില്‍

ഒരു സ്‌കൂട്ടറിനും പിക്അപ്പ് വാനിനും മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.

MediaOne Logo

Web Desk

  • Updated:

    2023-07-05 08:21:01.0

Published:

5 July 2023 10:56 AM IST

Heavy rain: Landslides at two places in Malappuram
X

മലപ്പുറം: കനത്ത മഴയിൽ രണ്ടിടത്ത് മണ്ണിടിഞ്ഞുവീണു. പെരിന്തൽമണ്ണയിൽ റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുമേൽ മണ്ണിടിഞ്ഞുവീണു. ഒരു സ്‌കൂട്ടറിനും പിക്അപ്പ് വാനിനും മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

ആളപായമില്ല. കാളികാവിലെ ചാഴിയോട് ആനവാരിയിലും മണ്ണിടിച്ചിലുണ്ടായി. ഷറഫുദ്ദീൻ എന്ന വ്യക്തിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഒരു മുറിയും വീടിന്റെ പുറത്തെ ചില ഭാഗങ്ങളിലും ചെറിയ കേടുപാടുകളുണ്ടായി. വലിയ പറക്കല്ലും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു.



TAGS :

Next Story