Quantcast

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലയിൽ യെല്ലോ അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷം

MediaOne Logo

Web Desk

  • Published:

    2 Jun 2025 6:59 AM IST

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലയിൽ യെല്ലോ അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ,കാസർകോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴക്ക് താത്കാലിക ശമനം ഉണ്ടായെങ്കിലും കുട്ടനാടിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ട് ഭീഷണിയിലാണ്. ഉൾക്കടൽ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികൾക്കും കനത്ത ജാഗ്രതനിർദേശം നിലവിലുണ്ട്.

അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. മഴക്കെടുതിയിൽ മൂന്നു ദിവസത്തിനിടെ 30 പേര്‍ മരിച്ചു. അസമിൽ 15 ജില്ലകളിലായി 78000 പേരെ മഴ ബാധിച്ചു. സിക്കിമിൽ, മംഗൻ ജില്ലയിലെ 1000-ലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു.

അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.



TAGS :

Next Story