Quantcast

കാലവർഷം കനക്കുന്നു; ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മട്ടാഞ്ചേരി ബസ് സ്റ്റാൻഡിൽ മരം കടപുഴകി വീണു

MediaOne Logo

Web Desk

  • Updated:

    2023-06-11 16:18:13.0

Published:

11 Jun 2023 1:10 PM GMT

Heavy rains to lash Kerala ,Kerala Rains latest update,Cyclone Biparjoy,കാലവർഷം കനക്കുന്നു; ശക്തമായ  കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു. വടക്കന്‍ ജില്ലകളില്‍ വ്യാപകമായി മഴ ലഭിച്ചു തുടങ്ങി. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം മണിക്കൂറിൽ 50 കി.മീ വരെ വേഗത്തില്‍ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടായേക്കും. ശക്തമായ കാറ്റിലും മഴയത്തും മട്ടാഞ്ചേരി ബസ് സ്റ്റാൻഡിൽ മരം കടപുഴകി വീണു. അപകടാവസ്ഥ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് കബനി പുഴയിലെ പമ്പ് ഹൗസ് ഇടിഞ്ഞു താഴ്ന്നത്.പമ്പ് ഹൗസിലേക്കുള്ള നടപ്പാതയും തകർന്നു.


TAGS :

Next Story