Quantcast

കേരള നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; തെരഞ്ഞെടുപ്പ് ഉൾപ്പടെ ചർച്ചയിൽ

സണ്ണിജോസഫ്, വി.ഡി സതീശൻ, ചെന്നിത്തല അടക്കമുള്ള നേതാക്കളെയാണ് വിളിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-10-27 16:04:16.0

Published:

27 Oct 2025 9:21 PM IST

കേരള നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; തെരഞ്ഞെടുപ്പ് ഉൾപ്പടെ ചർച്ചയിൽ
X

തിരുവനന്തപുരം: കേരള നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. സണ്ണിജോസഫ്, വി.ഡി.സതീശൻ, ചെന്നിത്തല അടക്കമുള്ള നേതാക്കളെയാണ് വിളിപ്പിച്ചത്. കെപിസിസി സെക്രട്ടറി പട്ടിക, തെരഞ്ഞെടുപ്പ് മുന്നൊരുക്കം, എസ്ഐആറിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ തുടങ്ങിയവ ചർച്ചയാകും.

കേരളത്തിൽ ഉൾപ്പെടെ എസ്ഐആർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പുന:സം​ഘടനയിലെ അതൃപ്തികൾ നേതാക്കൾ ഹൈക്കമാൻ്റിനെ അറിയിക്കും. കെപിസിസി ജംബോ ഭാരവാഹിപ്പട്ടികയിൽ അസംതൃപ്‌തിയുമായി നേതാക്കൾ രം​ഗത്തെത്തിയിരുന്നു. പ്രധാന നേതാക്കളെ തഴഞ്ഞെന്ന് എ ഗ്രൂപ്പിന് അമർഷമുണ്ട്. സെക്രട്ടറി പട്ടിക പുറത്തുവരുമ്പോൾ അസംതൃപ്തി കെട്ടടങ്ങുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.മുൻ ഡിസിസി പ്രസിഡൻ്റുമാരായ കെ.സി അബു, ഒ. അബ്ദുറഹ്മാൻകുട്ടി എന്നിവരെ ഒഴിവാക്കിയതിലാണ് എ ഗ്രൂപ്പിൻ്റെ പ്രതിഷേധം. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ചേർന്നുനിൽക്കുന്നവരാണ് പദവിയിലെത്തിയ ഭൂരിഭാഗം പേരും.

ഷമ മുഹമ്മദിനെ പോലുള്ളവർ എതിർപ്പ് പരസ്യമാക്കി രംഗത്തെത്തി. 'കഴിവ് ഒരു മാനദണ്ഡമാണോ' എന്നാണ് ഫേസ്ബുക്കിലൂടെ ഷമ ചോദിച്ചത്. കെ.എം ഹാരിസിൻ്റെ പേരുപറഞ്ഞിട്ടും പരിഗണിക്കാത്തതിൽ കെ.മുരളീധരനും അമർഷമുണ്ട്. സെക്രട്ടറിമാരുടെയും എക്‌സിക്യുട്ടീവ് അംഗങ്ങളുടേയും പട്ടിക വരാനുണ്ട്. അതുകൂടിയാകുമ്പോൾ സമ്പൂർണ തൃപ്തിയുണ്ടാകുമെന്നാണ് നേതാക്കൾ കണക്ക് കൂട്ടുന്നത്. . സെക്രട്ടറിമാരുടെ പട്ടിക വൈകുന്നതിലെ വിഷമം പ്രതിപക്ഷനേതാവ് പങ്കുവച്ചിരുന്നു . കെപിസിസി സെക്രട്ടറിമാരുടെയും എക്സിക്യൂട്ടിവിൻ്റേയും പട്ടിക പെട്ടന്ന് പുറത്തുവിടാമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

TAGS :

Next Story