Quantcast

ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകൾ സമർപ്പിക്കാത്തതിന് തിരുവിതാംകൂർ ദേവസ്വം ബോഡിന് ഹൈക്കോടതിയുടെ വിമർശനം

അടിയന്തരയോഗം വിളിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു

MediaOne Logo

Web Desk

  • Updated:

    2026-01-09 08:50:42.0

Published:

9 Jan 2026 10:22 AM IST

ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകൾ സമർപ്പിക്കാത്തതിന് തിരുവിതാംകൂർ ദേവസ്വം ബോഡിന് ഹൈക്കോടതിയുടെ വിമർശനം
X

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകൾ സമർപ്പിക്കാത്തതിന് തിരുവിതാംകൂർ ദേവസ്വം ബോഡിന് ഹൈക്കോടതിയുടെ വിമർശനം. കണക്കുകൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഡിവിഷൻ ബെഞ്ചിന്റെ വിമർശനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ പൂർണമായ ബില്ലുകൾ നൽകാത്തതിനാൽ ഓഡിറ്റ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് ദേവസ്വം ബോർഡ് നൽകിയ വിശദീകരണം.

എന്നാൽ ബോർഡിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ കോടതി, കണക്കുകൾ സമർപ്പിക്കാൻ ഒരു മാസത്തെ സമയം കൂടി അനുവദിച്ചു. റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിവിഷൻ ബെഞ്ചു മുന്നറിയിപ്പ് നൽകി. 2025 സെപ്റ്റംബർ 20 നാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. 45 ദിവസത്തിനകം കണക്കുകൾ അറിയിക്കണം എന്നായിരുന്നു കോടതി നിർദേശം.

സംഭവവുമായി ബന്ധപ്പെട്ട് അടിയന്തരയോഗം വിളിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. പരിപാടി നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പേർക്ക് ഇനിയും ദേവസ്വം ബോർഡ് പണം നൽകാനുണ്ട്. ഇത് അടക്കം ചർച്ച ചെയ്യാൻ വേണ്ടിയാണ് അടിയന്തരയോഗം. നാല് കോടിരൂപ സ്പോൺസർഷിപ്പ് വഴി കിട്ടി എന്ന് മുൻ ബോർഡിൻ്റെ കണക്ക്. രണ്ട് കോടി ധനലക്ഷ്മി ബാങ്ക്, അദാനിയും, കേരള ബാങ്കും ഓരോ കോടി വീതം, മറ്റുചിലരും സ്പോൺസർമാരായി പണം നൽകിയിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് കരാർ ഉണ്ടായിരുന്ന ഊരാളുങ്കൽ ഇതുവരെ ദേവസ്വം ബോർഡിന് കണക്ക് സമർപ്പിച്ചിട്ടില്ല

TAGS :

Next Story