Quantcast

നിമിഷപ്രിയയെ കാണാൻ യെമനിൽ പോകണമെന്ന അമ്മയുടെ ആവശ്യത്തിൽ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ.

MediaOne Logo

Web Desk

  • Published:

    19 Oct 2023 12:00 PM IST

breaking news,  Nimisha Priaya, Nimisha Priayas release, Hope,
X

ഡൽഹി: യമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ നൽകിയ ഹരജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. യമനിലേക്ക് യാത്രാ നിരോധനം നിലനിൽക്കുന്നതിനാൽ നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടാണ് നിമിഷയുടെ അമ്മ ഹരജി നൽകിയത്. നിരവധി തവണ കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടും ഇടപെടൽ ഉണ്ടായില്ലെന്ന് ഇവർ കോടതിയെ അറിയിച്ചു.

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ. യമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ ജയിലിൽ കഴിയുന്നത്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്ന് കഴിഞ്ഞ മാർച്ചിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയിരുന്നു.

TAGS :

Next Story