Quantcast

മുൻകൂർ ജാമ്യം; ഷാജൻ സ്‌കറിയയുടെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് പി.വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിലാണ് ഷാജനെതിരെ കേസ് എടുത്തത്.

MediaOne Logo

Web Desk

  • Published:

    30 Jun 2023 3:10 AM GMT

The High Court will pass judgment on Shajan Skarias plea today
X

കൊച്ചി: പി.വി ശ്രീനിജിൻ എം.എൽ.എ നൽകിയ അപകീർത്തിക്കേസിൽ മുൻകൂർ ജാമ്യം തേടി മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഹരജിയിൽ വിധി പറയുക.

ഷാജൻ നടത്തുന്നത് നല്ല മാധ്യമപ്രവർത്തനമല്ലെന്ന് ഹരജി പരിഗണിക്കുമ്പോൾ കോടതി നിരീക്ഷിച്ചിരുന്നു. പരാതിക്കാരനെ ഷാജൻ സ്‌കറിയ അപകീർത്തിപ്പെടുത്തിയതിന് തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ എറണാകുളം പ്രിസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് പി.വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിലാണ് ഷാജനെതിരെ കേസ് എടുത്തത്.

TAGS :

Next Story