'പൊലീസ് സംരക്ഷണം നല്‍കണം'; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്
രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വി.കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു

എറണാകുളം: വി.കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. കുഞ്ഞികൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. എതിര്‍കക്ഷികളായ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, മധുസൂദനന്‍ എംഎല്‍എ, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി പി.സന്തോഷ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വി.കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്‍പില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തു.
ഫെബ്രുവരി രണ്ടിനാണ് 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പേരിലുള്ള പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകം ജോസഫ് സി.മാത്യൂ പ്രകാശനം ചെയ്യും. ഏറെ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കാന്‍ പോകുന്ന പുസ്തകം കുഞ്ഞികൃഷ്ണന്‍ സ്വന്തം ചിലവിലാണ് പ്രസിദ്ധീകരിക്കുന്നത്. നാലിന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ എം.എന്‍ വിജയന്റെ മകന്‍ ഡോ. വി.എസ് അനില്‍കുമാറിന് കോപ്പി നല്‍കിയാണ് ജോസഫ് സി. മാത്യൂ പുസ്തകപ്രകാശനം നിര്‍വഹിക്കുക.
Adjust Story Font
16

