Quantcast

ഹിജാബ് നിരോധനം; ഹൈക്കോടതി വിധിക്കെതിരെ ജി.ഐ.ഒ സുപ്രീം കോടതിയിൽ

ജി.ഐ.ഒയ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്‍റ് അഡ്വ.തമന്ന സുൽത്താനയാണ് ഹരജി സമർപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    25 April 2022 5:06 PM GMT

ഹിജാബ് നിരോധനം; ഹൈക്കോടതി വിധിക്കെതിരെ ജി.ഐ.ഒ സുപ്രീം കോടതിയിൽ
X

ഹിജാബ് ഇസ്‍ലാമിക വിശ്വാസപ്രകാരം അനിവാര്യമായ മതാചാരമായി കാണാനാവില്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ ജി.ഐ.ഒ കേരളാ ഘടകം സുപ്രീം കോടതിയെ സമീപിച്ചു. ജി.ഐ.ഒയ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്‍റ് അഡ്വ.തമന്ന സുൽത്താനയാണ് ഹരജി സമർപ്പിച്ചത്.

കർണാടകയിലെ സ്കൂൾ യൂണിഫോമിന്‍റെ ഭാഗമായി ഹിജാബും ഫുൾസ്ലീവും നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ശരിവെച്ച ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹിജാബ് ലോകവ്യാപകമായി തന്നെ അംഗീകരിച്ച വസ്ത്രധാരണ രീതിയാണെന്നും കോടതി വിധി വിശ്വാസ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണെന്നുമാണ് ഹരജിക്കാരുടെ പ്രധാന വാദം. അഭിഭാഷകരായ ഹാരിസ് ബീരാൻ, അമീൻ ഹസ്സൻ എന്നിവർ മുഖേനയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ഹരജി വിഷയത്തിൽ സമർപ്പിക്കപ്പെട്ട സമാനമായ ഹരജികൾക്കൊപ്പം പരിഗണിച്ചേക്കും.

TAGS :

Next Story