Quantcast

പ്രൊവിഡൻസിലെ ഹിജാബ് വിലക്ക്: എസ്.ഐ.ഒ മാർച്ചിൽ സംഘർഷം

ഹിജാബ് വിലക്കേർപ്പെടുത്തിയ പ്രൊവിഡൻസ് സ്കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എസ്.ഐ.ഒ, ജി.ഐ.ഒ സംയുക്താഭിമുഖ്യത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    26 Sep 2022 7:52 AM GMT

പ്രൊവിഡൻസിലെ ഹിജാബ് വിലക്ക്: എസ്.ഐ.ഒ മാർച്ചിൽ സംഘർഷം
X

കോഴിക്കോട്: പ്രൊവിഡൻസ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരെ എസ്.ഐ.ഒ, ജി.ഐ.ഒ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ബഹുജന മാർച്ചിൽ സംഘർഷം. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ സഈദ് കടമേരി, തഷ്രീഫ് കെ.പി, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. റഹ്മാൻ ഇരിക്കൂർ, അസ്ലഹ് കക്കോടി, കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി ഷഫാഖ് കക്കോടി എന്നിവരടക്കം 16 പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹിജാബ് വിലക്കേർപ്പെടുത്തിയ പ്രൊവിഡൻസ് സ്കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എസ്.ഐ.ഒ, ജി.ഐ.ഒ സംയുക്താഭിമുഖ്യത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചത്. രാവിലെ 10ന് വൈ.എം.സി.എ ക്രോസ് റോഡിൽനിന്ന്‌ ആരംഭിച്ച മാർച്ച് സ്കൂൾ ഗേറ്റിന് സമീപം പൊലീസ് തടഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, എസ്.ഐ.ഒ ജില്ല ജോയിന്റ് സെക്രട്ടറി ശഫാഖ് കക്കോടി, ജി.ഐ.ഒ ജില്ല ജനറൽ സെക്രട്ടറി ലുലു മുജീബ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വനിതാ വിഭാഗം സെക്രട്ടറി പി റുക്‌സാന, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി, ജി.ഐ.ഒ സംസ്ഥാന ശൂറ അംഗം ആയിഷ ഗഫൂർ, ഫൈസൽ പൈങ്ങോട്ടായി എന്നിവർ സംസാരിച്ചു.

TAGS :

Next Story