മുഖ്യമന്ത്രിയെ കണ്ട് കെ.പി ശശികലയും സംഘവും; ആവശ്യങ്ങൾ അനുഭാവത്തോടെ കേട്ടുവെന്ന് ആർ.വി ബാബു
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു നേതൃ സമ്മേളനത്തിൽ സംഘടന നേതാക്കൾ ഉന്നയിച്ച ആവശ്യങ്ങളടങ്ങുന്ന നിവേദനമാണ് മുഖ്യമന്ത്രിക്ക് നൽകിയത്

തിരുവനന്തപുരം: കെ.പി ശശികലയുടെയും ആർ.വി ബാബുവിന്റെയും നേതൃത്വത്തിൽ ഹിന്ദു ഐക്യവേദി നേതാക്കൾ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു നേതൃ സമ്മേളനത്തിൽ സംഘടന നേതാക്കൾ ഉന്നയിച്ച ആവശ്യങ്ങളടങ്ങുന്ന നിവേദനം മുഖ്യമന്ത്രിക്ക് നൽകി. ഉന്നയിക്കപ്പെട്ട ബഹുഭൂരിപക്ഷം ആവശ്യങ്ങളോടും വളരെ അനുഭാവപൂർണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ആർ.വി ബാബു പറഞ്ഞു.
കെ.പി ശശികല ടീച്ചർ, സുബ്രഹ്മണ്യൻ മുസ്സത്, മോഹൻ ത്രിവേണി, പ്രൊഫ. ഗോപിനാഥൻ, കെ.വി ശിവൻ, സുശികുമാർ, കെ.പ്രഭാകരൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Next Story
Adjust Story Font
16

