Quantcast

കാസര്‍കോട് ജില്ലയിൽ റെഡ് അലര്‍ട്ട്; ജൂൺ 14, 15 തിയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ സാധാരണപ്രകാരം നടക്കുന്നതായിരിക്കും

MediaOne Logo

Web Desk

  • Updated:

    2025-06-13 15:49:51.0

Published:

13 Jun 2025 7:58 PM IST

കാസര്‍കോട് ജില്ലയിൽ റെഡ് അലര്‍ട്ട്; ജൂൺ 14, 15 തിയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
X

കാസര്‍കോട്: കാസര്‍കോട് ജില്ലയിൽ ജൂൺ 14, 15 തിയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

ജില്ലയിൽ ജൂൺ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന്, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

TAGS :

Next Story