Quantcast

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം; 17-കാരി അടക്കം നാലുപേർ അറസ്റ്റിൽ

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട കോയ്യോട് സ്വദേശിയായ യുവാവിനെയാണ് ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്

MediaOne Logo
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം; 17-കാരി അടക്കം നാലുപേർ അറസ്റ്റിൽ
X

കാസർകോട്: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചതായി പരാതി. പെൺകുട്ടിക്കൊപ്പം നിർത്തി അശ്ലീല ചിത്രങ്ങൾ പകർത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് പരാതി. സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ 17 വയസുള്ള പെൺകുട്ടി, ബന്ധുക്കളായ മൈമൂന (51), ഇബ്രാഹിം സജ്മൽ അർഷാദ് (28), എ.കെ അബ്ദുൽ കലാം (52) എന്നിവരെ ചക്കരക്കല്ല് പൊലീസ് ഇൻസ്‌പെക്ടർ എം.പി ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട കോയ്യോട് സ്വദേശിയായ യുവാവിനെയാണ് ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. പരാതിക്കാരനുമായി ഫോൺ വഴി സൗഹൃദം നടിച്ചാണ് കാഞ്ഞങ്ങാട്ടേക്ക് വിളിച്ചു വരുത്തിയതെന്നു പറയുന്നു. യുവാവിനെ ഒരു വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയ ശേഷം കൂട്ടാളികളെ വിളിച്ചുവരുത്തി. തുടർന്ന് യുവതിക്കൊപ്പമുള്ള നിരവധി അശ്ലീല ചിത്രങ്ങൾ എടുക്കുകയും 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

കൈയിൽ പണമില്ലെന്നു പറഞ്ഞ് പരാതിക്കാരൻ സംഘത്തെ തന്ത്രപൂർവ്വം ചക്കരക്കല്ലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തി് സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

TAGS :

Next Story