ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു
പുന്നമട സ്റ്റാർട്ടിങ്ങ് പോയൻ്റിന് സമീപമാണ് അപകടം

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. ഓൾ സീസൺ എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. പുന്നമട സ്റ്റാർട്ടിങ്ങ് പോയൻ്റിന് സമീപം ആണ് അപകടം.
ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളെ സുരക്ഷിതമായി കരയിൽ ഇറക്കി. ഇന്നുച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭംവം.
അവധി ദിവസമായതുകൊണ്ട് നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിയത്. ബോട്ടിലുണ്ടായിരുന്നവരെ മെഡിക്കൽ കോളജിൽ എത്തിച്ച് പരിശോധന നടത്തി.
Next Story
Adjust Story Font
16

