Quantcast

പാലക്കാട് അഞ്ച് കിലോ കഞ്ചാവുമായി വീട്ടമ്മ പിടിയിൽ

വടക്കേപ്പുറം ഭാനുമതിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-03-18 14:00:58.0

Published:

18 March 2025 5:52 PM IST

പാലക്കാട് അഞ്ച് കിലോ കഞ്ചാവുമായി വീട്ടമ്മ പിടിയിൽ
X

പാലക്കാട്: മണ്ണാർക്കാട് അഞ്ച് കിലോ കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. വടക്കേപ്പുറം ഭാനുമതിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അടുക്കളയിലെ ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഭാനുമതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

റെയ്‌ഡ് സമയത്ത് ഭാനുമതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല. പൊലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഭാനുമതിയുടെ വീട്ടിലെത്തിയാണ് ഇടപാടുകാർ കഞ്ചാവ് വാങ്ങിയിരുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.


TAGS :

Next Story