Quantcast

തിരുവനന്തപുരത്ത് നടുറോഡിൽ വീട്ടമ്മയെ ചവിട്ടി വീഴ്ത്തി; പ്രതി കസ്റ്റഡിയിൽ

ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ അതുവഴി നടന്നു പോവുകയായിരുന്ന സുനിലിന്റെ മേലേക്ക് വീണ വീട്ടമ്മയെ പ്രകോപിതനായ സുനിൽ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-12-23 11:17:48.0

Published:

23 Dec 2022 11:02 AM GMT

തിരുവനന്തപുരത്ത് നടുറോഡിൽ വീട്ടമ്മയെ ചവിട്ടി വീഴ്ത്തി; പ്രതി കസ്റ്റഡിയിൽ
X

തിരുവനന്തപുരം: നടുറോഡിൽ വീട്ടമ്മയെ ചവിട്ടി വീഴ്ത്തി. വെള്ളനാട് ജംഗ്ഷനിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്ത്രീയെ ആക്രമിച്ച അരുവിക്കര സ്വദേശിയായ സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മകൾക്ക് ഭക്ഷണം വാങ്ങാനാണ് ശ്രീകുമാരി വെള്ളനാട് ജംഗ്ഷനിലെത്തിയത്. ഭക്ഷണം വാങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ അപ്രതീക്ഷിതമായാണ് ഓട്ടോ മുന്നോട്ട് എടുത്തത്. ഇതോടെ നില തെറ്റിയ ശ്രീകുമാരി അതുവഴി നടന്നു പോവുകയായിരുന്ന സുനിലിന്റെ മേലേക്ക് വീണു. എന്നാൽ പ്രകോപിതനായ സുനിൽ ശ്രീകുമാരിയെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു.

പ്രദേശവാസികൾ തന്നെയാണ് സുനിലിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പരിക്കേറ്റ ശ്രീകുമാരി വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം റിമാൻഡ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story