Quantcast

കോഴിക്കോട് കോടമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട മല്ലിക

MediaOne Logo

Web Desk

  • Published:

    3 Feb 2023 6:56 AM IST

husband killed wife kozhikode
X

കോഴിക്കോട്: കോടമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. 40കാരിയായ മല്ലികയെ ഭര്‍ത്താവ് ലിജേഷ് കത്രിക കൊണ്ട് കുത്തുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

കൊലപാതകത്തിന് ശേഷം ലിജേഷ് തന്നെയാണ് വിവരം ഫറോക്ക് പൊലീസില്‍ അറിയിച്ചത്. ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട മല്ലിക.

മല്ലികയ്ക്ക് കഴുത്തിലും തലയിലുമാണ് പരിക്ക്. ദമ്പതികള്‍ തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ രാത്രി പതിവിലും ശബ്ദം കേട്ടെന്നും പിന്നാലെയാണ് കൊലപാതക വിവരം അറിഞ്ഞതെന്നും അയല്‍വാസികള്‍ പറഞ്ഞു.

Summary- Husband killed wife at Kodampuzha in Kozhikode

TAGS :

Next Story