കൊല്ലത്ത് ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു; ദൃശ്യങ്ങൾ പുറത്ത്
കരുനാഗപ്പള്ളി സ്വദേശി ചിഞ്ചുവിനെയാണ് ഭർത്താവ് പ്രശോഭ് ആക്രമിച്ചത്

Photo | MediaOne
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കരുനാഗപ്പള്ളി സ്വദേശി ചിഞ്ചുവിനാണ് പരിക്കേറ്റത്. കണ്ണമ്പള്ളിയിൽ റോഡിൽ തടഞ്ഞു നിർത്തിയായിരുന്നു പ്രതി പ്രശോഭിന്റെ ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കണ്ണമ്പള്ളി ക്ഷേത്രത്തിന് സമീപം വെച്ച് റോഡിൽ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം. ആക്രമണം തടയുന്നതിനിടെ യുവതിയുടെ കൈമുട്ടിന് താഴെ ആഴത്തിൽ മുറിവേറ്റു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവതി ചവറ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു ആക്രമാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി.
Next Story
Adjust Story Font
16

