Quantcast

കൊല്ലത്ത് മന്ത്രവാദത്തിന് തയ്യാറാകാത്തതിന് ഭാര്യയുടെ മുഖത്ത് ഭർത്താവ് മീൻകറിയൊഴിച്ചു

ചടയമംഗലം സ്വദേശി റജീലക്ക് നേരെയായിരുന്നു ഭർത്താവ് സജീറിന്‍റെ ആക്രമണം

MediaOne Logo

Web Desk

  • Updated:

    2025-10-30 07:28:04.0

Published:

30 Oct 2025 11:46 AM IST

കൊല്ലത്ത് മന്ത്രവാദത്തിന് തയ്യാറാകാത്തതിന് ഭാര്യയുടെ മുഖത്ത് ഭർത്താവ് മീൻകറിയൊഴിച്ചു
X

Representational Image

കൊല്ലം: കൊല്ലം ആയൂരിൽ മന്ത്രവാദത്തിന് തയ്യാറാവാത്തതിന്‍റെ ദേഷ്യത്തിൽ ഭാര്യയുടെ മുഖത്ത് തിളച്ചു മീൻകറി ഒഴിച്ചു.സംഭവത്തിൽ ഭർത്താവ് സജീറിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ആയുർ വഞ്ചിപ്പേട്ടി ഈട്ടി വിള തെക്കതിൽ വീട്ടിൽ റെജില ഗഫൂറിനാണ്(36) പൊള്ളലേറ്റത്.

ഇന്നലെ രാവിലെ 9 മണിയോടുകൂടിയാണ്‌ സംഭവം. കഴിഞ്ഞ കുറച്ചു നാളുകളായി റെജിലയുടെ ദേഹത്ത് സാത്താൻ കൂടിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അഞ്ചൽ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത റെജിലയെ സജീർ കൊണ്ടുപോയിരുന്നു. ഇന്നലെ രാവിലെ മന്ത്ര വാദിയുടെ അടുത്ത് നിന്ന് ഭസ്മവും തകിടും കൊണ്ട് വന്നു. റെജിലയോട് മുടിയഴിച്ചിട്ട് കുനിഞ്ഞിരിക്കാൻ പറഞ്ഞു

കൂടോത്രം തനിക്ക് വേണ്ടെന്ന് പറഞ്ഞു വഴക്കുണ്ടാക്കുകയും ചെയ്തു ഇതിന്റെ വൈരാഗ്യത്തിൽ അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന മീൻ കറി സജീർ റെജീലയുടെ മുഖത്തേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. റെജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി റെജീലയെ ആദ്യം ആയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

റെജിലയുടെ മുഖത്തും ദേഹത്തും പൊള്ളലേറ്റിട്ടുണ്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പൊലീസ് ഭർത്താവ് സജീറീനെതിരെ കേസെടുത്തു.



TAGS :

Next Story