Quantcast

'ചെറ്റ' എന്ന് വിളിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു; അധിക്ഷേപ പരാമർശത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ജി. സുധാകരൻ

'ഒമ്പതുതവണയാണ് പിണറായി വിജയൻ മത്സരിച്ചത്. ആർക്കും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിലാണ് മുഖ്യമന്ത്രി മത്സരിക്കുന്നത്'. സുധാകരന് പാർലമെൻ്ററി വ്യാമോഹമാണെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനും സുധാകൻ മറുപടി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2026-03-22 10:59:06.0

Published:

22 March 2026 3:35 PM IST

ചെറ്റ എന്ന് വിളിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു; അധിക്ഷേപ പരാമർശത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ജി. സുധാകരൻ
X

അലപ്പുഴ: അധിക്ഷേപ പരാമർശത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ജി. സുധാകരൻ്റെ മറുപടി. ചെറ്റപ്പുരയും ചെറ്റകുടിലും അടിസ്ഥാന വർഗ്ഗത്തിൻ്റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് എന്നെ ചെറ്റ എന്ന് വിളിച്ചത് വഴി മുഖ്യമന്ത്രി ചെയ്തത്. 18 വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് താമസിച്ചത്. മുഖ്യമന്ത്രിക്ക് മലയാളഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ലെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിലാണ് ജി.സുധാകരൻ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്.

'എൻ്റെ നാടായ ഓണാട്ടുകരയിൽ ചെറ്റക്കുടിൽ എന്നത് പാവപ്പെട്ടവൻ്റെ പുരയാണ്. അതിനെ ആക്ഷേപിക്കുകയാണ് എന്നെ ചെറ്റ വിളിച്ചതിലൂടെ. ചെറ്റ എന്ന് വിളിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു. 18 വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് താമസിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാളഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല, മുഖ്യമന്ത്രിയെ വിമർശിക്കും താൻ ചീത്ത പറയില്ല; അതെന്റെ ഗുരുത്വം .ചെറ്റ എന്നല്ല ഇനി വറ്റ മത്സ്യം എന്ന് വിളിച്ചാലും താൻ ചീത്ത പറയില്ല' എന്നും ജി.സുധാകരൻ പറഞ്ഞു.

ജി. സുധാകരൻ ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. പാർലമെൻ്ററി വ്യാമോഹമാണ് സുധാകരന് എന്ന് മുഖ്യമന്ത്രി പറഞ്ഞതിനേയും സുധാകരൻ വിമർശിച്ചു. ഒമ്പതുതവണയാണ് പിണറായി വിജയൻ മത്സരിച്ചത്. ആർക്കും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിലാണ് മുഖ്യമന്ത്രി മത്സരിക്കുന്നത്. കണ്ണൂരല്ല, ആലപ്പുഴ എന്നും അദ്ദേഹം ഓർമിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ല സെക്രട്ടറിക്കും എതിരെ മുമ്പ് നിലപാട് എടുത്തിരുന്നെങ്കിലും മുഖ്യമന്ത്രിക്കെതിരെ പറയാൻ ജി. സുധാകരൻ പറയുന്നത് ആദ്യമായിട്ടാണ്. യോഗത്തിൽ മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമർശത്തെ ജി. സുധാകരൻ വിമർശിച്ചെങ്കിലും പുറത്ത് മാധ്യമങ്ങളോട് പ്രശ്‌നം ചോദ്യത്തിന്റേതാണെന്നാണ് എന്ന നിലപാട് ആദ്ദേഹം സ്വീകരിച്ചത്.

TAGS :

Next Story