'തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ബിജെപി പിടിക്കില്ലെന്ന് ഉറപ്പ്': അടൂര്‍ പ്രകാശ്
നാളത്തെ ഫലം വരുന്ന തെരഞ്ഞെടുപ്പിന്റെ ദിശാസൂചിയാകുമെന്നും അടൂര്‍ പ്രകാശ് മീഡിയവണിനോട് പറഞ്ഞു

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപിക്ക് നേട്ടമുണ്ടാകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന് ബിജെപി വക ഷോക്ക് ട്രീറ്റ്‌മെന്റാകും തെരഞ്ഞെടുപ്പ് ഫലം. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ യുഡിഎഫ് നില മെച്ചപ്പെടുത്തും. കൊച്ചി നഗരസഭ യുഡിഎഫ് പിടിക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ യുഡിഎഫ് നിലനിര്‍ത്തും. കെ. സുധാകരന്‍ നന്നായി പ്രയത്‌നിച്ചിട്ടുണ്ട്. നാളത്തെ ഫലം വരുന്ന തെരഞ്ഞെടുപ്പിന്റെ ദിശാസൂചിയാകുമെന്നും അടൂര്‍ പ്രകാശ് മീഡിയവണിനോട് പറഞ്ഞു.
'കേരളത്തില്‍ വലിയൊരു മാറ്റം സംഭവിക്കാന്‍ പോകുകയാണ്. നേരത്തെ, സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി വിമതരുടെ പ്രശ്‌നം മുന്നണി നേരിട്ടിരുന്നു. എന്നാല്‍, അതെല്ലാം പരിഹരിച്ചുകൊണ്ടാണ് ഏകോപിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് മുന്നണി എത്തിച്ചേര്‍ന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ മികച്ച ഫലമായിരിക്കും നാളെ പുറത്തുവരുന്നത്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

