'രണ്ട് ഐഡി കാർഡ് ലഭിച്ചത് രണ്ട് സ്ഥലത്ത് വോട്ടുള്ളതിനാല്‍' ആർഎസ്എസ് നേതാവ് കെ.ആർ ഷാജി
ആർഎസ്എസ് നേതാവ് കെ.ആർ ഷാജിക്കും ഭാര്യക്കും തൃശൂരിൽ വേറെ തിരിച്ചറിയൽ കാർഡ് എന്ന വാർത്തക്ക് പിന്നാലെയാണ് പ്രതികരണം

തൃശൂർ: ആലത്തൂർ മണ്ഡലത്തിലെ ആർഎസ്‌എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വേറെ തിരിച്ചറിയൽ കാർഡ്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. എന്നാൽ രണ്ട് ഐഡി കാർഡ് ലഭിച്ചത് രണ്ട് സ്ഥലത്ത് വോട്ടുള്ളതിനാലാണെന്ന് കെ.ആർ ഷാജി മീഡിയ വണിനോട് പറഞ്ഞു. തൃശൂരില്‍ വോട്ട് ചേര്‍ത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാന്‍ വേണ്ടിയായിരുന്നെന്നും എന്നാല്‍ വോട്ട് ചെയ്യാനായില്ലെന്നും ഷാജി പറഞ്ഞു.
രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐഡി കാർഡ് കണ്ടെത്തിയത്. തനിക്ക് എങ്ങനെ രണ്ട് കാർഡ് ലഭിച്ചു എന്നുള്ളത് എലെക്ഷൻ കമീഷനോട് ചോദിക്കണമെന്നും ഷാജി പറഞ്ഞു. ആലത്തൂരിലെ ഷാജിയുടെ ഐഡി നമ്പർ GVQ1037092; തൃശൂരിലെ കാർഡ് എപ്പിക് നമ്പർ IDZ2317303 എന്നിങ്ങനെയാണ് രണ്ട് കാർഡുകൾ.
Adjust Story Font
16

