Quantcast

ഇടുക്കിയിൽ ആറ് വയസുകാരനെ കൊന്ന് 14കാരിയായ സഹോദരിയെ പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ

പ്രതിക്കെതിരെയുള്ള നാല് കേസുകളിൽ മരണം വരെ തടവും കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയും വിധിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-07-22 08:18:17.0

Published:

22 July 2023 1:29 PM IST

anachal death
X

ഇടുക്കി: ഇടുക്കി ആനച്ചാലിൽ ആറ് വയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടിയുടെ 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിച്ച കേസിലടക്കമാണ് വിധി. കുട്ടികളുടെ അമ്മയുടെ സഹോദരി ഭർത്താവാണ് പ്രതി.

2021ഒക്ടോബർ രണ്ടിന് വെള്ളത്തൂവൽ പൊലീസ് എടുത്ത കേസിലാണ് കോടതി വിധി പറഞ്ഞത്. പ്രതിക്കെതിരെയുള്ള നാല് കേസുകളിൽ മരണം വരെ തടവും കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയും വിധിച്ചു. 73 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. മുൻ വൈരാഗ്യത്തിൻ്റെ പേരിൽ അർധരാത്രി വീട്ടിൽ കയറിയുള്ള ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെടുന്നത്.

തലക്കടിയേറ്റ മാതാവിനും മുത്തശ്ശിക്കും ഗുരുതര പരിക്കേറ്റിരുന്നു. അക്രമത്തിൽ നിന്ന് രക്ഷപെട്ട് ഏലക്കാട്ടിൽ ഒളിച്ചിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ മാതൃ സഹോദരി ഭർത്താവാണ് കേസിലെ പ്രതി. കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്.

TAGS :

Next Story