'അവര്‍ അടുത്ത് വന്നാല്‍ ബ്ലൗസ് വലിച്ച് കീറിക്കോളണം, പിന്നെ വകുപ്പ് നമുക്കറിയാമല്ലോ'; വിവാദ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡൻ്റ്
വനിതാ നേതാവിനെ ഉപയോഗിച്ച് അക്രമം അഴിച്ചു വിട്ടിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെ മാത്യുവിൻ്റെ വെളിപ്പെടുത്തല്‍

തൊടുപുഴ: വിവാദ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു. ആദിവാസി വിഭാഗത്തിലെ വനിതാ നേതാവിനെ ഉപയോഗിച്ച് അക്രമം അഴിച്ചു വിട്ടിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെ മാത്യുവിന്റെ വെളിപ്പെടുത്തല്‍.
മുന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരിയെയാണ് അക്രമത്തിന് നേതൃത്വം നല്‍കാന്‍ നിയോഗിച്ചതെന്ന് മാത്യു പറയുന്നു. കാപ്പിപ്പത്തലുമായി 50ഓളം ചെറുപ്പക്കാരെ രാജേശ്വരിക്കൊപ്പം അണിനിരത്തി. രാജേശ്വരിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. എല്‍ഡിഎഫുകാര്‍ വന്നാല്‍ സ്വന്തം ബ്ലൗസ് വലിച്ചു കീറാന്‍ രാജേശ്വരിയോട് പറഞ്ഞിരുന്നു. രാജേശ്വരി ആദിവാസിയായതിനാല്‍ വകുപ്പ് വേറെയാകുമെന്നറിയാം -ഇടുക്കി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സി.പി മാത്യു പ്രസംഗിച്ചു.
Next Story
Adjust Story Font
16

