Quantcast

ഈ തെരഞ്ഞെടുപ്പ് ബി.ജെ.പി ജയിച്ചാല്‍ ഇത് ഇന്ത്യ അല്ലാതായി മാറും- എ.കെ ആന്റണി

അമിതാഭ് ബച്ചനെക്കാള്‍ ഊര്‍ജസ്വലനായി വന്ന മോദി ഇന്ന് ക്ഷീണിതാനാണെന്ന് എ.കെ ആന്റണി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-04-14 15:06:11.0

Published:

14 April 2024 2:42 PM GMT

AK Antony_Congress leader
X

തിരുവനന്തപുരം: മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

'നെഹ്‌റുവിന്റെ ഇന്ത്യയില്‍ ജീവിക്കണോ അതോ സവര്‍ക്കര്‍ സ്വപ്നം കണ്ട ഇന്ത്യ ആയി മാറണോ എന്ന് നിശ്ചയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പ് കൂടി ബി.ജെ.പി ജയിച്ചാല്‍ ഇത് ഇന്ത്യ അല്ലാതായി മാറും. അംബേദ്കറുടെ ഭരണഘടന അവര്‍ പൊളിച്ചെഴുതും, പഴയ മോദി അല്ല ഇപ്പോഴത്തെ മോദി. അമിതാഭ് ബച്ചനെക്കാള്‍ ഊര്‍ജസ്വലനായി വന്ന മോദി ഇന്ന് ക്ഷീണിതനാണ്. മോദിയുടെ കാലം കഴിഞ്ഞു' അദ്ദേഹം പറഞ്ഞു.

TAGS :

Next Story