കേരള കോൺഗ്രസ് യുഡിഎഫിലേക്ക് വരാൻ തീരുമാനിച്ചാൽ കോൺഗ്രസിന്റെ തീരുമാനം പറയും -കെ.സി.വേണുഗോപാൽ
'തന്റെ അറിവിൽ ജോസ് കെ.മാണിയുമായിട്ട് ഹൈക്കമാൻഡ് ചർച്ച നടത്തിയിട്ടില്ല'

തിരുവനന്തപുരം: കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് വരാൻ തീരുമാനിച്ചാൽ കോൺഗ്രസ് തീരുമാനം പറയുമെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. 'യുഡിഎഫിന്റെ ചരിത്രപരമായ യാത്രയിൽ കൂടെ ചേരാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർ തീരുമാനിക്കട്ടെ. അവർ തീരുമാനിക്കുമ്പോഴാണ് ഞങ്ങൾ തീരുമാനിക്കേണ്ട കാര്യമുള്ളു. തന്റെ അറിവിൽ ജോസ് കെ.മാണിയുമായിട്ട് ഹൈക്കമാൻഡ് ചർച്ച നടത്തിയിട്ടില്ല. അത്തരം ഔപചാരിക ചർച്ച ആരുമായിട്ടും നടത്തിയിട്ടില്ല. യുഡിഎഫ് നല്ല വിജയ പ്രതീക്ഷയിൽ നിൽക്കുകയാണ്. വൻഭൂരിപക്ഷത്തിൽ വിജയിക്കും. ഞങ്ങളുടെ കൂടെ കൂടാൻ ആഗ്രഹിക്കുന്നവർ പറയട്ടെ അപ്പോൾ തീരുമാനം എടുക്കും. കേരള ജനത മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നു. 10 കൊല്ലമായി, മടുത്തു. അതിന്റെ സൂചനകൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായി. വരും ദിവസങ്ങളിലുണ്ടാവും.' എന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

