Quantcast

'ഇനിയൊരു അടി നമ്മുടെ കുട്ടികൾക്ക് കിട്ടിയാൽ പ്രതികരണം ഗുരുതരമായിരിക്കും': കെ.സുധാകരൻ

''സമാധാനം പാലിക്കുന്നത് ദൗർബല്യമായി കാണരുത്, മുഖ്യമന്ത്രിക്ക് നാണവും മാനവും ഇല്ലാതായി''

MediaOne Logo

Web Desk

  • Updated:

    2023-12-17 06:57:07.0

Published:

17 Dec 2023 12:25 PM IST

ഇനിയൊരു അടി നമ്മുടെ കുട്ടികൾക്ക് കിട്ടിയാൽ പ്രതികരണം ഗുരുതരമായിരിക്കും: കെ.സുധാകരൻ
X

കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധം നടത്തുന്ന പ്രവർത്തകരെ തല്ലിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സമാധാനം പാലിക്കുന്നത് ദൗർബല്യമായി കാണരുത്. മുഖ്യമന്ത്രിക്ക് നാണവും മാനവും ഇല്ലാതായി. തന്റെ നാട്ടുകാരൻ ആയതിൽ ലജ്ജിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

''ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമില്ലെങ്കില്‍ എന്ത് ജനാധിപത്യമാണ് ഇവിടെ. ഏത് മന്ത്രിയുടെയും ഭരണകൂടത്തിന്റെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. ഇവിടെ എന്താണ് മുഖ്യമന്ത്രിയെ വടികൊണ്ട് അടിക്കാന്‍ പോയോ, അല്ലെങ്കില്‍ കല്ലെറിയാന്‍ പോയോ. കരിങ്കൊടി കാണിക്കുന്നതിന് എന്തിനാണ് സി.പി.എമ്മിന്റെ ആളുകൾ ഇങ്ങനെ പരാക്രമം കാണിക്കുന്നതെന്നും സുധാകരൻ ചോദിച്ചു.

Watch Video Report

TAGS :

Next Story