Quantcast

നരേന്ദ്ര മോദിയുമായുള്ള ഉപമയിലൂടെ ഇളയരാജ അംബേദ്കറെ അപകീർത്തിപ്പെടുത്തി- ഭീം ആർമി കേരള

''അംബേദ്കർ മുന്നോട്ടുവച്ച ആധുനിക ജനാധിപത്യത്തെയും സാമൂഹികനീതിയെയും അപ്പാടെ അട്ടിമറിക്കുകയും രാജ്യത്തെ പട്ടിണിയിലേക്കും വംശഹത്യകളിലേക്കും നയിച്ചുകൊണ്ടിരിക്കുകയുമാണ് നരേന്ദ്ര മോദി.''

MediaOne Logo

Web Desk

  • Published:

    20 April 2022 1:43 PM GMT

നരേന്ദ്ര മോദിയുമായുള്ള ഉപമയിലൂടെ ഇളയരാജ അംബേദ്കറെ അപകീർത്തിപ്പെടുത്തി- ഭീം ആർമി കേരള
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ അംബേദ്കറുമായി ഉപമിച്ചതിലൂടെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഗീതജ്ഞൻ ഇളയരാജ നടത്തിയിരിക്കുന്നതെന്ന് ഭീം ആർമി കേരള. രാജ്യത്ത് സംഭവിക്കാൻ സാധ്യതയുള്ള ഏറ്റവും വലിയ അപകടമായി അംബേദ്കർ ചൂണ്ടിക്കാണിച്ചിരുന്നത് ഹിന്ദുത്വ രാഷ്ട്രനിർമിതിയാണ്. അതേ ഹിന്ദുത്വ രാഷ്ട്രത്തിന്റെ വക്താവാണ് നരേന്ദ്ര മോദിയെന്നും ഭീം ആർമി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

നുണകൾ, അപരവിദ്വേഷങ്ങൾ, വ്യാജ ബിരുദം, ഭരണഘടനാ വിരുദ്ധമായ നയങ്ങൾ, ''വിഡ്ഢിത്തങ്ങൾ കൊണ്ടുമൊക്കെ കുപ്രസിദ്ധമായ നരേന്ദ്ര മോദിയെ രാജ്യത്തിന്റെ ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ അംബേദ്കറുമായി ഉപമിച്ചതിലൂടെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഗീത സംവിധായകൻ ഇളയരാജ നടത്തിയിരിക്കുന്നത്. ഈ രാജ്യത്ത് സംഭവിക്കാൻ സാധ്യതയുള്ള ഏറ്റവും വലിയ അപകടമായി ബാബാ സഹേബ് ചൂണ്ടി കാണിച്ചിരിക്കുന്നത് ഹിന്ദുത്വ രാഷ്ട്ര നിർമിതിയാണ്. അതേ ഹിന്ദുത്വ രാഷ്ട്രത്തിന്റെ വക്താവാണ് നരേന്ദ്ര മോദിയും ഇവർ പ്രതിനിധാനം ചെയ്യുന്ന സംഘപരിവാറും.''

അംബേദ്കർ മുന്നോട്ടുവച്ച ആധുനിക ജനാധിപത്യത്തെയും സാമൂഹികനീതിയെയും അപ്പാടെ അട്ടിമറിക്കുകയും രാജ്യത്തെ പട്ടിണിയിലേക്കും വംശഹത്യകളിലേക്കും നയിച്ചുകൊണ്ടിരിക്കുകയുമാണ് നരേന്ദ്ര മോദിയെന്നും കുറിപ്പിൽ കുറ്റപ്പെടുത്തി. അത്തരമൊരാളെ ഡോ. ബി.ആർ അംബേദ്കറുമായി ഉപമിച്ച ഇളയരാജയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തതാണ്. രാജ്യംകണ്ട ഏറ്റവും വലിയ വിദ്യാസമ്പന്നനും ജനാധിപത്യവാദിയുമായ അംബേദ്കറോട് കാണിച്ച അനീതിയുമാണിത്. ഇതിനാൽ ഇളയരാജ പ്രസ്താവന പിൻവലിക്കണമെന്നും ഇന്ത്യയിലെ ജനങ്ങളോട് മാപ്പുപറയണമെന്നും ഭീം ആർമി കേരള ആവശ്യപ്പെട്ടു.

Summary: Ilayaraja defames BR Ambedkar, should apologize, Asks Bhim Army Kerala

TAGS :

Next Story