Quantcast

അഭയ കേസിലെ പ്രതികൾക്ക് നിയമ വിരുദ്ധ പരോൾ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സി.ബി.ഐക്കോടതി ശിക്ഷിച്ച് അഞ്ച് മാസം തികയും മുന്‍പ് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം

MediaOne Logo

Web Desk

  • Published:

    12 July 2021 2:35 AM GMT

അഭയ കേസിലെ പ്രതികൾക്ക് നിയമ വിരുദ്ധ പരോൾ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
X

അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് നിയമ വിരുദ്ധ പരോൾ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സി.ബി.ഐക്കോടതി ശിക്ഷിച്ച് അഞ്ച് മാസം തികയും മുന്‍പ് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം.

പരോൾ അനുവദിച്ചത് സുപ്രീംക്കോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്ന ജയിൽ ഡി.ജി.പിയുടെ വിശദീകരണം കളവാണെന്നും ഹർജിയിലുണ്ട്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക.

TAGS :

Next Story