Quantcast

പോക്സോ കേസ്; മോൻസൺ മാവുങ്കലിന്‍റെ മാനേജറിന് പതിമൂന്നര വർഷം കഠിനതടവ് ‌

കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    30 Sept 2024 4:38 PM IST

imprisonment for the manager of Monson Mavunkal
X

എറണാകുളം: പോക്സോ കേസിൽ മോൻസൺ മാവുങ്കലിന്‍റെ മാനേജർ ജോഷിക്ക് പതിമൂന്നര വർഷം കഠിനതടവ് വിധിച്ചു. 35,000 രൂപ പിഴയുമടക്കണം. പെരുമ്പാവൂർ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടിരുന്നു. മറ്റൊരു പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് മോൻസന്‍ ജയിലിലാണ്.

രാവിലെ ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഉച്ചയ്ക്കുശേഷം വിധി പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. 2019ൽ കലൂരിലെ മോൻസൺ മാവുങ്കലിൻ്റെ വീട്ടിൽവെച്ചാണ് സംഭവം നടക്കുന്നത്. മാനേജറായിരുന്ന ജോഷി മോൻസൻ്റെ വീട്ടുജോലിക്കാരിയുടെ 17 വയസുള്ള മകളെ പീഡിപ്പിച്ചെന്നാണ് പരാതി.

TAGS :

Next Story